CinemaGeneralLatest NewsMollywoodNEWSSocial MediaVideos

സംവിധായകന്റെ സീറ്റിൽ ഇരുന്ന് അനൂപ് മേനോന് ആക്ഷൻ പറഞ്ഞ് സുരഭി: വീഡിയോ

അനൂപ് മേനോൻ തന്റെ ഭാഗം അഭിനയിക്കാൻ പോയപ്പോൾ സംവിധായകന്റെ സീറ്റിൽ കയറി ആക്ഷൻ പറയുകയും നിർദ്ദേശങ്ങൾ നൽകുകയുമാണ് സുരഭി

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് മേനോന് ഒരുക്കുന്ന ചിത്രമാണ് പത്മ. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ ഒരു അറസകരമായ വീഡിയോയാണ് ക്യാമറമാൻ മഹാദേവന്‍ തമ്പി പങ്കുവെച്ചിരിക്കുന്നത്.

അനൂപ് മേനോൻ തന്റെ ഭാഗം അഭിനയിക്കാൻ പോയപ്പോൾ സംവിധായകന്റെ സീറ്റിൽ കയറി ആക്ഷൻ പറയുകയും നിർദ്ദേശങ്ങൾ നൽകുകയുമാണ് സുരഭി. നടിയുടെ നിർദേശം അനുസരിച്ച് അഭിനയിക്കുന്ന അനൂപ് മേനോനെയും വീഡിയോയിൽ കാണാം.

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. മഹാദേവന്‍ തമ്പി ക്യാമറ കൈകാര്യം ചെയ്യുന്നു. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവ്.

shortlink

Related Articles

Post Your Comments


Back to top button