GeneralLatest NewsMollywoodNEWSSocial Media

എന്തുകൊണ്ട് നായക വേഷം ചെയ്യുന്നില്ല: ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഷമ്മി തിലകൻ

ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഷമ്മി തിലകൻ

വില്ലനായും സ്വാഭാവനടനായും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഷമ്മി തിലകൻ. അഭിനയത്തോടൊപ്പം തന്നെ തന്റെ ശബ്ദത്തിലൂടെയും ഷമ്മി തിലകന്‍ എന്ന പ്രതിഭ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലും തന്റെ അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയാന്‍ ഒരു മടിയും ഇല്ലാത്ത നടൻ കൂടിയാണ് ഷമ്മി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ നടൻ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ആരാധകരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ എന്തുകൊണ്ട് സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നു എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഷമ്മി.

കൂടുതലും വില്ലൻ വേഷങ്ങളിലെത്തുന്ന ചേട്ടൻ എന്തുകൊണ്ട് നായകനാകുന്നില്ലെന്നായിരുന്നു സനീ സാനു എന്ന ആരാധകന്റെ ചോദ്യം. അതിന് ഷമ്മി നൽകിയ മറുപടി ഇങ്ങനെ, ‘സിനിമയിലായാലും ജീവിതത്തിലായാലും വില്ലന്മാരെ സംബന്ധിച്ചിടത്തോളം അവരാണ് അവരുടെ നായകൻ..! അതാണ് അവരുടെ നിലനിൽപ്പും..! ഞാൻ ചെയ്ത വില്ലൻ വേഷങ്ങളെല്ലാം തന്നെ നായകനാണെന്ന ‘അഹംഭാവത്തോടെ’ ചെയ്തിട്ടുള്ളതാണ്’, ഷമ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button