GeneralLatest NewsMollywoodNEWSSocial Media

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ: ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും സാനിയ

ഡാൻസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സാനിയ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. പഹാഠി വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇതിലുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും സാനിയ കുറിക്കുന്നു.

https://www.instagram.com/p/CTKQCLdJzs_/?utm_source=ig_embed&ig_rid=e7c432e3-f87c-4671-800a-7115caa21c1e

‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു .. ഇതിൽ അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു ,’ എന്നാണ് സാനിയ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button