GeneralLatest NewsMollywoodNEWS

സംവിധായകൻ എ കെ സാജന്റെ മകൻ വിവാഹിതനായി

കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു

കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ്റേയും ഷെമിയുടേയും മകൻ ഇൻഫോസിസ് എഞ്ചിനിയറായ സച്ചിൻ വിവാഹിതനായി. അയന്നയാണ് വധു. കായംകുളം അഷറഫ് ഷീബ ദമ്പതിമാരുടെ മകളാണ് അയന്ന. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

ജോഷി, സുരേഷ് ഗോപി ,ഷാജി കൈലാസ്, ജോജു ജോർജ്, സിദ്ദിഖ്, എസ്.എൻ.സ്വാമി.സിയാദ് കോക്കർ സൈജു ക്കുറിപ്പ്, മധുപാൽ, ഏബ്രഹാം മാത്യു, ഷീലു ഏബ്രഹാം, പ്രശാന്ത് അലക്സാണ്ടർ, ഷാജികുമാർ, ജോണി ആന്റണി, അരുൺ, ഫിറോസ് തുടങ്ങിയവർ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ബട്ടര്‍ഫ്ലൈസിലൂടെ സ്വതന്ത്ര തിരക്കഥാകൃത്ത് ആയ എഴുത്തുകാരനാണ് എ കെ സാജൻ. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലൻസ് ആണ് എ കെ സാജൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം.

വാഴൂർ ജോസ്.

 

shortlink

Post Your Comments


Back to top button