GeneralLatest NewsMollywoodNEWSSocial Media

‘കൂടുതൽ കൂടുതൽ ചിരിക്കാനും സന്തോഷിക്കാനും കഴിയട്ടെ’: ജയസൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് ജയസൂര്യ.  ഇന്ന് തന്റെ 43-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. നിരവധി താരങ്ങളും ആരാധകരുമാണ് ജയസൂര്യയ്ക്ക് ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും സോഷ്യൽ മീഡിയയിലൂടെ ജയസൂര്യയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്.

‘ജന്മദിനാശംസകൾ പ്രിയ ജയസൂര്യ. കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ,’ എന്നാണ് ജയസൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത്.

https://www.instagram.com/p/CTOUPeLoFOZ/?utm_source=ig_web_copy_link

അതേസമയം മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

shortlink

Related Articles

Post Your Comments


Back to top button