GeneralKollywoodLatest NewsNEWSSocial Media

ഇൻസ്റ്റഗ്രാമിലേക്ക് രംഗപ്രവേശം ചെയ്ത് ജ്യോതിക: പൊണ്ടാട്ടിയെ സ്വാഗതം ചെയ്ത് സൂര്യ

സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണെന്നും തന്റെ ലോക്ഡൗണ്‍ ജീവിതത്തില്‍ നിന്ന് ഒരുപാട് പോസിറ്റിവിറ്റി പങ്കുവയ്ക്കാനുണ്ടെന്നുമാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

ഇൻസ്റ്റഗ്രാമിൽ ആദ്യമായി അക്കൗണ്ട് എടുത്ത് നടി ജ്യോതിക. ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് ജ്യോതിക ആദ്യമായി ആരാധകരുമായി പങ്കുവച്ചരിക്കുന്നത്. ഭർത്താവും നടനുമായ സൂര്യ ജ്യോതികയെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമന്റും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണെന്നും തന്റെ ലോക്ഡൗണ്‍ ജീവിതത്തില്‍ നിന്ന് ഒരുപാട് പോസിറ്റിവിറ്റി പങ്കുവയ്ക്കാനുണ്ടെന്നുമാണ് താരം റിപബ്ലിക് ദിനത്തില്‍ നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

‘സ്വാതന്ത്ര്യദിനത്തിലെ ഹിമാലയന്‍ യാത്ര, മനോഹരമായ കശ്മീര്‍ ഗ്രേറ്റ് തടാകം, 70 കിലോമീറ്റര്‍ ട്രക്കിങ് എന്നിങ്ങനെ യാത്രയുടെ വിശേഷങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതം ജീവിച്ച് തുടങ്ങാത്തിടത്തോളം അത് ഒരു എക്‌സിസ്റ്റന്‍സ് മാത്രമാണെന്നാണ് ജ്യോതിക കുറിക്കുന്നത്. ഇന്ത്യ വളരെ മനോഹരിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു’.

മൈ പൊണ്ടാട്ടി സ്‌ട്രോങ്ങസ്റ്റ് എന്നാണ് ജ്യോതികയുടെ പോസ്റ്റില്‍ സൂര്യ കമന്റ് ചെയ്തിരിക്കുന്നത്. അരങ്ങേറ്റം കുറിച്ച് മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം ഫോളോവേഴ്‌സിനെയാണ് ജ്യോതിക സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button