GeneralLatest NewsMollywoodNEWSSocial Media

പുതിയ വീടിന്റെ പാലുകാച്ചൽ നടത്തി യുവയും മൃദുലയും: വീഡിയോ

പാലക്കാട്ടെ ഒരു ഗ്രാമത്തിലാണ് ഇരുവരും തങ്ങളുടെ പുതിയ വീട് പണി കഴിപ്പിച്ചിരിക്കുന്നത്

അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്‍യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോഴിതാ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ.

പാലക്കാട്ടെ ഒരു ഗ്രാമത്തിലാണ് ഇരുവരും തങ്ങളുടെ പുതിയ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. ആഡംബര ഒന്നുമില്ലാതെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. പാലുകാച്ചൽ ചടങ്ങും, ബന്ധുക്കൾക്കൊപ്പം നൃത്തം വെക്കുന്ന മൃദുലയെയും വീഡിയോയിൽ കാണാം.

താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകരും ഇരുവർക്കും ആശംസയുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button