GeneralKollywoodLatest NewsNEWSSocial Media

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മോഡലിന് പകരം തന്റെ ചിത്രങ്ങൾ: മാധ്യമങ്ങൾക്കെതിരെ സോണിയ അഗർവാൾ

താനും തന്റെ കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ

മയക്കുമരുന്ന് കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ അറസ്റ്റിലായ കേസില്‍ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ നടി സോണിയ അഗർവാൾ. അറസ്റ്റിലായ മോഡൽ സോണിയയുടെ ചിത്രങ്ങൾക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാര്‍ത്തകളില്‍ ഉപയോഗിച്ചത്. ഇതിനെ തുടർന്നാണ് നടി ട്വിറ്ററിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചത്.

‘വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന മാനനഷ്ടത്തിനും നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തതിനും താനും തന്റെ കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.

നിലവില്‍ കേരളത്തില്‍ ദ്വിഭാഷാ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താനെന്നും യാതരു വിധ അന്വേഷണങ്ങളും കൂടാതെ തന്റെ പേരില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി തന്നെ നേരിടുമെന്നും സോണിയ വ്യക്തമാക്കി.

https://www.instagram.com/tv/CTNPIetgzUl/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button