GeneralLatest NewsMollywoodNEWSSocial Media

നീ എനിക്ക് നൽകുന്ന സ്‌നേഹം സങ്കൽപത്തിനും അപ്പുറം: കീർത്തി സുരേഷ്

വളർത്തുനായ നായിക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് കീർത്തി സുരേഷ്

വളര്‍ത്തുമൃഗങ്ങളോടുള്ള സിനിമാ താരങ്ങളുടെ ഇഷ്ടം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സ്വന്തം മക്കളെ പോലെയാണ് ഓരോരുത്തരും തങ്ങളുടെ നായ്ക്കളെ സംരക്ഷിക്കുന്നത്. നടി കീര്‍ത്തി സുരേഷും തന്റെ വളര്‍ത്തു നായയോടുള്ള സ്‌നേഹത്തെ കുറിച്ചും അതിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെ കുറിച്ചും എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ വളർത്തുനായ നായിക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് കീർത്തി സുരേഷ്.

എന്റെ സന്തോഷവും സങ്കടവും ഉള്ള ദിവസങ്ങളിലെല്ലാം നീ കൂടെയുണ്ട് എന്നാണ് നായിക്കിന്റെ ചിത്രത്തോടൊപ്പം കീർത്തി കുറിച്ചിരിക്കുന്നത്. ‘എന്റെ കുഞ്ഞിന് മൂന്ന് വയസ്സായി. തന്നെക്കാള്‍ അധികം മറ്റൊന്നിനെ ഇഷ്ടപ്പെടുന്ന വര്‍ഗ്ഗമാണ് നായകള്‍ എന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തില്‍ നീ വന്നതോടെ ആ പറഞ്ഞതിനോട് എനിക്ക് പൂര്‍ണ യോജിപ്പ് ആണ്. എനിക്ക് സങ്കല്‍പിക്കാന്‍ കഴിയാവുന്നതിലും അപ്പുറം സ്‌നേഹം നിന്റെ കുഞ്ഞു ഹൃദയത്തിലുണ്ട്. വളരെ ഊഷ്മളമാണത്. വരുന്നവരും കാണുന്നവരും എല്ലാം നിന്റെ ഭംഗിയില്‍ വീണു പോകുന്നു.നീ ജനിച്ചിട്ട് മൂന്ന് വര്‍ഷമായി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ച് നീ ഇപ്പോഴും എനിക്ക് ആദ്യമായി കണ്ട അതേ ചെറിയ നായിക്കുട്ടി തന്നെയാണ്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ്.

നല്ലതും ചീത്തയുമായ എന്റെ ദിവസങ്ങളിലെല്ലാം നീ എന്നില്‍ സന്തോഷം നിറയ്ക്കുന്നു. വാക്കുകള്‍ക്ക് അതീതമായ സ്‌നേഹം നീ എന്നോട് കാണിയ്ക്കുന്നത് അതിശയകരമാണ്. ഞാന്‍ നിന്നെ സ്‌നേഹിയ്ക്കുന്നു നായ്ക്ക്. ജന്മദിന ആശംസകള്‍. ട്രീറ്റുകളും ആലിംഗനവും കൊണ്ട് നിന്നെ ഞാന്‍ സന്തോഷിപ്പിയ്ക്കും എന്ന് ഉറപ്പ് നല്‍കുന്നു’- കീര്‍ത്തി കുറിച്ചു.

https://www.instagram.com/p/CTVEi4ttA7Q/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button