GeneralLatest NewsMollywoodNEWSSocial MediaVideos

ഗിറ്റാറിനൊപ്പം ‘ബെല്ല ചാവോ’ പാടി കീർത്തി സുരേഷ്: വീഡിയോ

സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള കീർത്തി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ലോകമെമ്പാടുമുള്ള വെബ്സീരീസ് ആരാധകരുടെ ഇഷ്ട സീരീസായ ‘മണിഹയ്സ്റ്റിലൂടെ പ്രശസ്തമായ ‘ബെല്ല ചാവോ’ ഗാനം പാടുന്ന വീഡിയോ ആണ് കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കീർത്തിയുടെ വളർത്തു നായ നൈക്കും വീഡിയോയിൽ ഉണ്ട്. ‘ഞാനും നൈക്കും ഹയ്സ്റ്റിന് തയ്യാർ എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CTXNWZNJ3dG/?utm_source=ig_embed&utm_campaign=loading

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീര്‍ത്തി. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മരക്കാർ ആണ് കീർത്തിയുടെ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button