GeneralLatest NewsMollywoodNEWSSocial MediaVideos

വാർത്തകൾക്ക് ചൂട് പോരാഞ്ഞിട്ട് ഇസ്തിരിയിട്ട് വായിക്കുന്ന രഞ്ജി സർ:സുരഭിയുടെ പോസ്റ്റിന് ഇന്ദ്രൻസിന്റെ തലക്കെട്ട്

നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് സുരഭി പങ്കുവെച്ചിട്ടുള്ളത്. നടന്‍ രഞ്ജി പണിക്കരുടെ പത്രം വായനയാണ് വിഷയം. പുതിയ സിനിമയുടെ സെറ്റില്‍ കോസ്റ്റ്യൂമര്‍ എന്തോ കാര്യമായി ഇസ്തിരിയിടുന്നത് നോക്കാന്‍ പോയതാണ് സുരഭി. നോക്കുമ്പോള്‍ പത്രമാണ് കാര്യമായി ഇസ്തിരിയിട്ട് കൊണ്ടിരിക്കുന്നത്. ഇതെന്തിനാണ് പത്രം ഇസ്തിരിയിടുന്നതെന്ന് ചോദിച്ചപ്പോള്‍ രഞ്ജി പണിക്കര്‍ക്കാണെന്നാണ് കോസ്റ്റ്യൂമര്‍ മറുപടി പറഞ്ഞത്. തുടർന്ന് ഈ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു സുരഭി.

‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’ എന്നാണ് ക്യാപ്ക്ഷന്‍. ഇന്ദ്രന്‍സാണ് ഈ രസകരമായ ക്യാപ്ക്ഷന്‍ ഇട്ടതെന്ന് സുരഭി പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ദ്രന്‍സും സുരഭിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്.

shortlink

Related Articles

Post Your Comments


Back to top button