CinemaGeneralLatest NewsMollywoodNEWS

തേനീച്ച കൂട് ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രീകരണം: തേനീച്ചയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്

പാലക്കാട്‌ കാക്കയൂർ തച്ചകോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം

പാലക്കാട്‌: എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന ‘തേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം. മൂന്ന് സിനിമാപ്രവർത്തകർക്കും അഞ്ച് പ്രദേശവാസികൾക്കും കുത്തേറ്റു. സ്ഥിരമായി ചിത്രീകരണം നടക്കുന്ന പാലക്കാട്‌ കാക്കയൂർ തച്ചകോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.

നാൽക്കവലയിലെ ആൽമരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകൾ കൂടു കുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിത്രീകരണം തുടരുകയായിരുന്നു. തുടർന്ന് തേനീച്ച കൂട് ഇളകുകയും സിനിമാ പ്രവർത്തകരെയും കാണാൻ വന്ന സമീപവാസികളും തേനീച്ച ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button