CinemaGeneralKollywoodLatest NewsNEWS

വിജയ് സേതുപതി ചിത്രം ‘ലാബം’: തിയറ്ററുകൾ തുറന്നതിനു ശേഷം ആദ്യ റിലീസ്

കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു

ചെന്നൈ: നീണ്ട ഇടവേളക്ക് ശേഷം തുറന്ന തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്തത് വിജയ് സേതുപതി ചിത്രം ‘ലാബം’. കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.

എസ്.പി.ജനനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ജഗപതി ബാബുവാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button