ചെന്നൈ: നീണ്ട ഇടവേളക്ക് ശേഷം തുറന്ന തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്തത് വിജയ് സേതുപതി ചിത്രം ‘ലാബം’. കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം.
എസ്.പി.ജനനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ജഗപതി ബാബുവാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
Post Your Comments