BollywoodGeneralLatest NewsNEWS

കുഞ്ഞിന്റെ പിതാവ് ആരാണ് എന്ന് ചോദ്യം: അതിന്റെ അച്ഛന് അറിയാം എന്ന് നുസ്രത്ത്

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്

കൊല്‍ക്കത്ത: അടുത്തിടയിലാണ് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ രക്ഷിതാക്കളുടെ സ്ഥാനത്ത് അമ്മയുടെ പേര് മാത്രമാണ് നുസ്രത്ത് നൽകിയിരുന്നത്. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ മുൻ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. എന്നാൽ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് വെളിപ്പെടുത്താൻ നുസ്രത്ത് തയ്യാറായിരുന്നില്ല.

മകന്റെ ജനനത്തിന് ശേഷം നുസ്രത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങില്‍ ഒരാള്‍ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചു. എന്നാൽ ഇതിന് കുഞ്ഞിന്റെ പിതാവിന് അത് അറിയാം എന്നായിരുന്നു നുസ്രത്തിന്റെ മറുപടി

‘കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ്’, നുസ്രത്ത് പറഞ്ഞു.

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button