GeneralLatest NewsNEWSTollywood

മയക്കുമരുന്ന് കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി രവി തേജ

കഴിഞ്ഞ ദിവസം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു

ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ രവി തേജ ഇഡിക്ക് മുന്നിൽ ഹാജരായി. നടൻ അദ്ദേഹത്തിന്‍റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമായാണ് ചോദ്യം ചെയ്യലിന് എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ ദിവസം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു. നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ടോളിവുഡിലെ 12 ഓളം പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം.

2017 ലാണ് കേസുമായി ബന്ധപ്പെട്ടു 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments


Back to top button