GeneralLatest NewsMollywoodNEWSSocial MediaVideos

ഞങ്ങൾക്ക് മതമില്ല, സ്നേഹിക്കാൻ മാത്രമേ അറിയൂ: മറ്റുള്ളവർക്ക് നന്മ ചെയ്തിട്ട് എന്നെ വിമർശിക്കാൻ വരൂ, ബാല

നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ കൂടി വരുകയാണെന്നും ബാല

വിവാഹ ശേഷം സൈബർ ആക്രമണം വർധിച്ചു വരുന്നതായി നടൻ ബാല. ഇതിനു മുൻപും ബാല സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും.

എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നത്. തങ്ങള്‍ക്ക് മതമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച മോശമായി സംസാരിക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ കൂടി വരുകയാണെന്നും. ഈ സമയം മറ്റുള്ളവർക്ക് നന്മകൾ ചെയ്യൂ എന്ന് ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍:

‘എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ട്. ഞങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാതിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ?

നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്‌നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു.’

Teach me religion

Posted by Actor Bala on Saturday, September 11, 2021

shortlink

Related Articles

Post Your Comments


Back to top button