GeneralLatest NewsMollywoodNEWSSocial MediaVideos

സൗഹൃദത്തിന്റെ രാവുകൾ: കൂട്ടുകാരികൾക്കൊപ്പം ഗംഭീര ഡാൻസുമായി ഭാവന, വീഡിയോ

രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരുമൊന്നിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്

സിനിമയ്ക്ക് ഉപരി ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര, ഷഫ്‌ന എന്നിവർ. ഇവരുടെ സൗഹൃദവും കൂടിക്കാഴ്ചകളും എല്ലാം എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ചയിലെ മനോഹര നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഭാവന.

രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരുമൊന്നിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്. ഔവ‍ർ കൈൻഡ നൈറ്റ് എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റ്റ റീൽസ് വീഡിയോ ഭാവന പങ്കിട്ടിരിക്കുന്നത്.

https://www.instagram.com/reel/CTr9gyzBkZN/?utm_source=ig_embed&utm_campaign=loading

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽലാണ് ഭാവന. കന്നഡ സിനിമയിലാണ് ഇപ്പോള്‍ സജീവമായുള്ളത്. എങ്കിലും സുഹൃത്തുക്കളോടൊപ്പം ഇടയ്ക്ക് ഒത്തുചേരാനായി കേരളത്തിൽ എത്താറുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button