GeneralKollywoodLatest NewsNEWS

സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ചെന്നൈ മുഗപ്പെയറിൽ വെച്ചായിരുന്നു അപകടം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

2016-ൽ പുറത്തിറങ്ങിയ അന്തമാൻ എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച സെൽവദാസൻ സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button