CinemaGeneralKollywoodLatest NewsNEWS

ശരത് കുമാർ നായകനാകുന്ന ചിത്രത്തിൽ സുഹാസിനിയും: പുതിയ സിനിമ പ്രഖ്യാപിച്ചു

റോഷ്‍കുമാര്‍ ആണ് സമരനെന്ന ചിത്രം നിര്‍മിക്കുന്നത്

ശരത്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമരൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഹാസിനി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ഇന്നായിരുന്നു സിനിമയുടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്.

സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഫോട്ടോയും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് സമരൻ ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.

https://www.instagram.com/p/CT3zl68lFeR/?utm_source=ig_web_copy_link

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റോഷ്‍കുമാര്‍ ആണ് സമരനെന്ന ചിത്രം നിര്‍മിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button