CinemaGeneralLatest NewsNEWS

സൂപ്പര്‍ഹീറോ ആരെന്ന് നമ്മളാണ് പറയുന്നത്: പുതിയ ചിത്രത്തെക്കുറിച്ച് പാ രഞ്ജിത്ത്

ഒരുപാട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ആര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘സര്‍പട്ടാ പരമ്പരൈ’ എന്ന അവസാന ചിത്രവും വലിയ വിജയമായാണ് കൈവരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ പോകുന്നത് വിജയ് ആണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

രാഷ്ട്രീയ ഉള്ളടക്കമുള്ള റിയലിസ്റ്റിക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ഹീറോ ചിത്രം’ എന്ന നിലയില്‍ വലിയ കൗതുകവും പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ തന്റെ വിജയ് ചിത്രം ഒരു സൂപ്പർ ഹീറോയുടെ കഥ ആയിരിക്കില്ല എന്ന് പറയുകയാണ് പാ രഞ്ജിത്ത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സൂപ്പര്‍ഹീറോ ആരെന്ന് നമ്മളാണ് പറയുന്നത്. ഒരു സാധാരണ മനുഷ്യന്‍ മുന്നില്‍ ഒരു പ്രശ്‍നം എത്തുമ്പോള്‍ അതിനെ ഗൗനിക്കാതെ മുന്നോട്ടുപോയെന്നുവരാം. അതേസമയം അയാള്‍ അതിനെ നേരിടണമെന്നും എതിര്‍ക്കണമെന്നും തീരുമാനിക്കുന്ന നിമിഷം അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ ലഭിക്കുന്നു എന്നതാണ് എന്‍റെ കാഴ്ചപ്പാട്. അത്തരം സൂപ്പര്‍ പവര്‍ ഉള്ള ഒരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് എന്‍റെ കഥയിലെ നായകന്‍’.

Read Also:- എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം, ഞങ്ങൾക്കിടയിൽ ഒരുപാട് ചരിത്രമുണ്ട്: തന്റെ പ്രണയ തകർച്ചയെക്കുറിച്ച് സിദ്ധാർത്ഥ്

അല്ലാതെ അമാനുഷിക ശക്തികളൊന്നുമുള്ള കഥാപാത്രമല്ല അത്. അത്തരം സിനിമകളൊന്നും എനിക്ക് ചെയ്യാനാവില്ല. അതേസമയം മാജിക്കല്‍ റിയലിസം എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. ‘ബേഡ്‍മാന്‍’ ഒക്കെപ്പോലെയുള്ള ചിത്രങ്ങള്‍’, പാ രഞ്ജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button