GeneralLatest NewsMollywoodNEWSSocial MediaVideos

‘ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സായാ’: സയനോരയ്ക്ക് പിന്തുണയുമായി സിതാരയും കൂട്ടുകാരികളും, വീഡിയോ

സയനോരയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗായിക സിതാര

സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോരയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗായിക സിതാര. തന്റെ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിതാര സയനോരയ്ക്ക് പിന്തുണ അർപ്പിച്ചത്.

‘ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സായാ… എല്ലാ പെൺകുട്ടികൾക്കും സ്നേഹം,’ എന്നാണ് വീഡിയോയ്ക്ക് അവസാനം സിതാര കുറിക്കുന്നത്. ഈ വീഡിയോ സയനോരയും പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CT6BI_Wj3o8/?utm_source=ig_web_copy_link

അഭിനേത്രികളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി തുടങ്ങിയവർക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയായിരുന്നു വിമർശനത്തിനിടയാക്കിയത്. സയനോരയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു വിമർശനം. എന്നാൽ വിമർശകർക്ക് അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സയനോര മറുപടി നൽകിയത്. തുടർന്നാണ് സയനോരയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button