GeneralLatest NewsMollywoodNEWSSocial Media

‘എന്റെ സൂപ്പർ സ്റ്റാർ’: നടൻ മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി

മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് സുരേഷ് ഗോപി കുറിച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മധു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും.

‘എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ’, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മധുവിനൊപ്പം ഫോട്ടോ എടുക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുമ്പ് ഏറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി പറഞ്ഞിരുന്നു.

‘മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു!’, എന്നാണ് സുരേഷ് ഗോപി മധുവിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം.1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ അഭിനയപാടവം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button