BollywoodGeneralLatest NewsNEWSSocial MediaVideos

മാധുരി ദീക്ഷിതിനൊപ്പം ഗംഭീര നൃത്തവുമായി മൗനി റോയ്: വീഡിയോ

എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയായ നടി മൗനി റോയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് മാധുരി.

ഡാൻസ് ദീവാനേ 3യുടെ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു മൗനി റോയ്. ഇരുവരുടെയും നൃത്ത വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. നിരവധി താരങ്ങൾ ഉൾപ്പടെയുള്ളവരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.

https://www.instagram.com/reel/CUO1XHYAl-H/?utm_source=ig_embed&utm_campaign=loading

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button