GeneralLatest NewsMollywoodNEWSTrailersVideos

‘രശ്മി റോക്കറ്റ്’: ട്രെയിലർ പുറത്തുവിട്ടു

ആകാശ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ബോളിവുഡ് നടി തപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം രശ്മി റോക്കറ്റിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 15ന് സീ5ലൂടെ റിലീസ് ചെയ്യും. തപ്‌സി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആകാശ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗ്രാമീണ പെണ്‍കുട്ടിയായ രശ്മിയുടെ കഥയാണ് സിനിമയില്‍ തപ്‌സി അവതരിപ്പിയ്ക്കുന്നത്. വളരെ വേഗത്തില്‍ ഓടുന്ന രഷ്മിയെ ‘റോക്കറ്റ്’ എന്നാണ് ഗ്രാമീണര്‍ വിശേഷിപ്പിയ്ക്കുന്നത്. സാമൂഹ്യപരമായ പ്രതിബന്ധങ്ങളെ മറികടന്നുകൊണ്ട് എങ്ങനെയാണ് തന്റെ സ്വപ്നങ്ങള്‍ രശ്മി സാക്ഷാത്കരിച്ചതെന്നാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രിയന്‍ഷ് പെയിന്‍യൂലിയാണ് സിനിമയില്‍ തപ്‌സിയുടെ നായക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

അഭിഷേക് ബാനർജി, ശ്വേത ത്രിപാഠി എന്നിവരാണ് മറ്റ് താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button