Cinema

ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ : ട്രെയിലർ നാളെ പുറത്തിറങ്ങും

റിലീസിന് തയ്യാറെടുക്കുന്ന സലാറിൽ പ്രഭാസാണ് നായകൻ

ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ ” സാലാർ “ന്റെ ട്രെയിലർ നാളെ ഡിസംബർ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ്നു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന സലാറിൽ പ്രഭാസാണ് നായകൻ. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപൻ…സലാർ നെ കാണാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം”സലാർ” ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാൻഡ് നെയിം ആണ് മലയാളികൾക്ക് പൃഥ്വിരാജ് സുകുമാരൻ.

ട്രെയിലർ ഇറങ്ങുന്നതോടുകൂടി ആരാധകർക്കുള്ള ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ വർദ്ധിക്കും എന്നും ചിത്രത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു വിരാമവും ആകും എന്നാണ് സംവിധായകനായ പ്രശാന്ത്‌ നീൽ പ്രതീക്ഷിക്കുന്നത്.പ്രഭാസിന്റെ ആരാധകർക്കുള്ള ഒരു വലിയ ട്രീറ്റ് തന്നെയാവും ഈ ട്രെയിലർ എന്നാണ് പ്രതീക്ഷ.
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ്‌ സംവിധായകനും കെ ജി എഫ് ന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ് .

കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീൽ, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് “സലാർ” ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും , പോസ്റ്റേഴ്സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വർധരാജ മന്നാർ. കൊടും ശത്രുക്കളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ സാലർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളായുള്ള ചിത്രമായിട്ടാണ് സലാർ എത്തുക. ആദ്യ ഭാഗമായ
സലാർ പാർട്ട്‌ 1-സീസ് ഫയർ ലുടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തും. എന്തുതന്നെയായാലും ട്രെയിലറിൽ നിന്ന് തന്നെ സലാർ എന്ന ചിത്രത്തിൽ എന്തൊക്കെയായിരിക്കും പ്രശാന്ത്‌ നീൽ ഒരുക്കി വെച്ചിരിക്കുക എന്നത് പ്രേക്ഷകർക്ക് മനസ്സിലാകും.

കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ റിലീസ് ആകാനിരിക്കുന്ന വലിയ പ്രോജക്റ്റാണ് “സലാർ”. റിലീസിന് തയ്യാറെടുക്കുമ്പോൾ, ഈ മെഗാ-ആക്ഷൻ പായ്ക്ക് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ.

സലാറിൽ പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പി ആർ ഒ. മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button