CinemaGeneralKollywoodLatest NewsNEWSWOODs

വിജയുടെ മകൻ സിനിമയിലേക്ക്, നെപ്പോട്ടിസം ആരോപിച്ച് ജനങ്ങളും

സംവിധായകനാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പിന്തുണ നൽകി

തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ മകൻ ജെയ്‌സൺ സഞ്ജയ് തമിഴ് സിനിമാ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുന്നുവെന്നാണ് അണിയറ സംസാരം. തമിഴ് ചലച്ചിത്രമേഖലയിൽ സംവിധായകനായാണ് സഞ്ജയ് എത്തുക.

എന്റെ ആദ്യ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് പോലുള്ള ഒരു പ്രമുഖ നിർമ്മാണ കമ്പനിയാണ് നിർമ്മിക്കുക എന്നത് അഭിമാനമുള്ള കാര്യമാണെന്നും ജെയ്സൺ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിഭകളെ പരിപോഷിപ്പിക്കാനും പുതുമുഖ സംവിധായകർക്ക് അവസരമൊരുക്കാനുമുള്ള ലൈക്ക പ്രൊഡക്ഷൻസിന്റെ താൽപ്പര്യം മാതൃകാപരമാണെന്നും ജെയ്സൺ പറഞ്ഞിരുന്നു.

ഒരു സംവിധായകനാകുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മികച്ച പിന്തുണ നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്നാണ് ജെയ്സൺ പറഞ്ഞത്. എന്നാൽ വിജയുടെ മകൻ എന്ന ലേബൽ ഇല്ലാതെ ജെയ്സണ് ഇത്തരം ഒരു കാര്യം സാധിക്കില്ലെന്നും ഇത് നെപ്പോട്ടിസം ആണെന്നും വാദിക്കുന്നവരും ഉണ്ട്. കൂടാതെ തമിഴ് എഴുതാനോ, വായിക്കാനോ ജെയ്സന് അറിയില്ലെന്നും ചിലർ ആരോപിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button