GeneralKeralaLatest NewsNEWS

36-ാംവയസ്സിൽ സഡൻ കാർഡിയാക് അറസ്റ്റിനെ അതിജീവിച്ചു, നെഞ്ചിൽ ഫേസ്മേക്കറും ഘടിപ്പിച്ചാണ് ജീവിക്കുന്നത്: ഹരീഷ് ശിവരാമകൃഷ്ണൻ

ലോക ഹൃദയ ദിനത്തിൽ താൻ ഹൃദ്രോഗത്തെ അതിജീവിച്ച കഥ പങ്കുവെച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. മുമ്പ് തനിക്ക് ഹൃദ്രോഗം വന്നതും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പറയുന്നത്. മുപ്പത്തിയാറാം വയസ്സിൽ സഡൻ കാർഡിയാക് അറസ്റ്റിനെ അതിജീവിച്ചു. നെഞ്ചിൽ ഫേസ്മേക്കറും ഘടിപ്പിച്ചാണ് ജീവിക്കുന്നത് എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നാണ് World Heart Day.
ഹൃദ്രോഗം മറ്റേത് അസുഖം പോലെ തന്നെയാണ് – ജനിതകമായ കാരണങ്ങൾ കൊണ്ടോ, ജീവിത രീതിലെ അച്ചടക്കമില്ലായ്മ കൊണ്ടോ, അമിതമായ പുകവലി കൊണ്ടോ പല കാരണങ്ങളാൽ വന്നു ചേരാവുന്ന ഒന്ന്. നല്ല വ്യായാമം, നല്ല ജീവിത ശൈലി, സമയാ സമയങ്ങളിൽ ഉള്ള വിദഗ്ധ പരിശോധന ഇവയെല്ലാം ആണ് ഹൃദ്രോഗം തടയാൻ സഹായകമാവുന്ന ചില ഘടകങ്ങൾ.

Read Also:- ദേഷ്യം തോന്നിയിട്ടുള്ളത് കുഞ്ചാക്കോ ബോബനോട് മാത്രം: വിഷ്ണു ഉണ്ണികൃഷ്ണന്‍

മുൻപും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു – ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്രോഗത്തെ അതിജീവിക്കാൻ വേണ്ടത് എന്നാണ് ഞാൻ എന്റെ ജീവിത അനുഭവങ്ങളിൽ നിന്നു പഠിച്ചത്. 34 ആം വയസ്സിൽ വേദിയിൽ കുഴഞ്ഞു വീണ ഞാൻ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താൽ angioplasty മുഖാന്തരം ആരോഗ്യവാൻ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36-ാം വയസ്സിൽ sudden cardiac arrest ഇനെ അതിജീവിച്ചു, നെഞ്ചിൽ pacemaker ഉം ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ.

ഈ 7 വർഷങ്ങളിൽ ഞാൻ 13 രാജ്യങ്ങൾ സന്ദർശിച്ചു. 200 ഇൽ ഏറെ വേദികളിൽ പാടി. കുറെ ഫോട്ടോസ് എടുത്ത് പോസ്റ്റ്‌ ചെയ്തു. സന്തോഷത്തോടെ മുമ്പോട്ടേക്ക് തന്നെ എന്ന ഉറച്ച തീരുമാനം എടുത്തു. ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യം ആണ് എന്നതാണ് എന്റെ അനുഭവം.

Read Also:- തല അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ!

നമുക്ക് അടിച്ചു പൊളിച്ചു പാട്ടൊക്കെ പാടി കുറെ പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ… ല്ലെ? ഞാൻ മുമ്പോട്ട് തന്നെ – നിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇനീപ്പോ ജയിച്ചില്ലെങ്കിലും ജയിക്കാൻ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ്?

shortlink

Post Your Comments


Back to top button