CinemaGeneralLatest NewsNEWS

ഞാൻ ഓടി നടന്ന് അഭിനയിക്കാതിരുന്നത് അതുകൊണ്ടാണ്: വിന്ദുജ

അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് നടി വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ വിങ്ങലായി മാറിയ ‘പവിത്രം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ തന്റെ കരിയറിലെ മികച്ച കഥാപാത്രമായ പവിത്രം എന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിന്ദുജ. പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും വിന്ദുജ പറയുന്നു.

Read Also:- കറങ്ങി നടക്കുന്ന സമയത്താണ് എന്‍റെ രക്ഷയ്ക്കായി മമ്മൂട്ടി ചിത്രം ലഭിച്ചത്: ബാബു ആന്റണി

’15ാമത്തെ വയസ്സിലാണ് മീനാക്ഷിയായി അഭിനയിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രയേറെ ആഴമുണ്ടെന്ന് മനസ്സിലാക്കിയത് വിവാഹ ശേഷമാണ്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയത് ഈ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ്. പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും’- വിന്ദുജ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button