CinemaGeneralLatest NewsNEWS

ജോജു ജോർജിന്റെ ‘സ്റ്റാർ’ ഒടിടി റിലീസിനില്ല, 29ന് തിയേറ്ററുകളിൽ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജോജു ജോർജിന്റെ ‘സ്റ്റാർ’ റിലീസിനൊരുങ്ങുന്നു. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം ഒക്ടോബർ 29ന് പ്രദർശനത്തിനെത്തും. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’.

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ജാഫർ ഇടുക്കി, ഷൈനി രാജൻ, സാനിയ ബാബു, സബിത, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന.

Read Also:- മോഹൻലാൽ-ഷാജി കൈലാസ്-ആന്റണി പെരുമ്പാവൂർ ചിത്രം എലോണിൻ്റെ ചിത്രീകരണം ആരംഭിച്ചു

സയൻസും മിത്തും കൂടിച്ചേർന്ന സൈക്കോളജിക്കൽ മിസ്റ്ററി വിഭാഗത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഫാമിലി ത്രില്ലർ ആണെന്നാണ് സംവിധായകനായ ഡൊമിൻ ഡി സിൽവ പറയുന്നത്. ഹരി നാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ -രഞ്ജിൻ രാജ് എന്നിവർ ഈണം പകർന്നിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button