CinemaGeneralLatest NewsNEWS

21 വർഷങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ വിശേഷങ്ങൾ പങ്കുവച്ച് വിജയ് ബാബു

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘ഹോം’ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് നടനും നിർമാതാവുമായ വിജയ് ബാബു. വർഷങ്ങൾക്കു മുമ്പ് താൻ മുംബൈയിൽ സിനിമ ജീവിതം ആരംഭിച്ചപ്പോൾ മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഇപ്പോൾ സാധ്യമാവുകയാണെന്ന് വിജയ് ബാബു പറയുന്നു.

’21 വർഷങ്ങൾക്ക് മുമ്പ് ഞാൻ മുംബൈയിൽ എന്റെ സിനിമ ജീവിതം ആരംഭിച്ചപ്പോൾ മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും ഞാൻ സ്വപ്നം കണ്ടു. ഹോമിലൂടെ അത് സാധ്യമായി. ഈ യാത്രയിൽ ഭാഗമായ എല്ലാവരെയും ഓർക്കുന്നു’.

‘ജീവിതത്തിലെ എല്ലാ ഉയർച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനുശേഷം രണ്ടാം തവണയും അബാഡൻഷ്യോ എന്റർടെയ്മെന്റ്സിനൊപ്പം ചേരുന്നതിന്റെ ആവേശം. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കാത്തിരിക്കുന്നു’ എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

Read Also:- വിവാഹം കഴിക്കാമെന്ന് അയാൾ സമ്മതിച്ചു, പിന്നീട് കുഞ്ഞുണ്ടാകില്ലെന്ന് പറഞ്ഞ് എന്നെ അപമാനിച്ചു: പ്രിയങ്ക

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. കുടുംബചിത്രമായി ഒരുക്കിയ ഹോം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു. ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, പ്രിയങ്ക നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button