GeneralLatest NewsNEWS

ആരാധകർ തിയേറ്റർ അടിച്ചു പൊളിച്ചു, കിച്ച സുദീപ് ചിത്രം പുലര്‍ച്ചെ ആറിന് റിലീസ് ചെയ്യുമെന്ന് ഉറപ്പ് നല്‍കി നിര്‍മ്മാതാവ്

ബെംഗളൂരു : നടന്‍ കിച്ച സുദീപിന്‍റെ ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ചിത്രം ഇന്നലെ റിലീസ് ചെയ്യപ്പെട്ടില്ല. അതോടെ കുറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കാണാന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ കാത്തിരുന്ന ആരാധകർ അക്രമാസക്തരായി. ഇതിനു പിന്നാലെ കിച്ച സുദീപും അഭ്യര്‍ഥനകളുമായി രംഗത്തെത്തി.

‘കൊട്ടിഗൊബ്ബ 3 റിലീസ് ചെയ്യാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. എന്നാല്‍ സിനിമ കാണാന്‍ കഴിയാതിരുന്നതിന്റെ രോഷം തിയറ്ററുകളില്‍ തീർക്കരുത് . ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍റെ ശ്രദ്ധയുണ്ടാവും’. സുദീപ് ട്വീറ്റ് ചെയ്‍തു. തിയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്ലെറിയുകയും അക്രമം നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയായിരുന്നു കിച്ച സുദീപിന്‍റെ പ്രതികരണം. ഈ സമയത്ത് കിച്ച സുദീപ് ആരാധകര്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് അഭ്യര്‍ഥിച്ച നിര്‍മ്മാതാവ് ചിത്രം ഇന്ന് രാവിലെ ആറ് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് വിഡിയോ സന്ദേശത്തിലൂടെ ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button