GeneralLatest NewsNEWS

രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര ജവാന്‍ വൈശാഖിനെക്കുറിച്ചുള്ള ഓർമകളിൽ മോഹന്‍ലാല്‍

കൊച്ചി : ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വൈശാഖിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ വച്ച് കണ്ടു പരിചയപ്പെട്ട വൈശാഖിനെ ഓർക്കുകയാണ് ലാൽ. വൈശാഖിന്റെ അമ്മയുമായി സംസാരിച്ചപ്പോൾ മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നുവെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.

മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് :

‘കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. ചേർന്ന് നിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു’.

shortlink

Related Articles

Post Your Comments


Back to top button