GeneralLatest NewsNEWS

മോളിവുഡ് ഫ്ലിക്സ് അവാർഡ് വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്ത് വിജയ് സേതുപതി

ചെന്നൈ : മോളിവുഡ് ഫ്ലിക്സ് അവാർഡ് വെബ്‌സൈറ്റിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ഇന്ന് രാവിലെ10 മണിക്ക് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നിര്‍വഹിച്ചു. മലയാള സിനിമയുടെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ആയ ശ്രീ ജയന്റെ സ്മരണാർത്ഥം ആണ് മോളിവുഡ് ഫ്ലിക്സ് അവാര്‍ഡ് 2021 ആരംഭിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ഷോ ആണ് മോളിവുഡ് ഫ്ലിക്സ് അവാർഡ് ഷോ. ആര്‍ട്സ് , സ്പോര്‍ട്സ് , ബിസിനസ് , ഫാഷന്‍ , എന്റെടൈന്മെന്റ് എന്നീ മേഖലകളിലെ പ്രതിഭാധനരായിരിക്കും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍.

പ്രശോബ് കൈലാസ് പ്രൊഡക്ഷന്‍ ഹൌസ് ആണ് മോളിവുഡ് ഫ്ലിക്സ് അവാര്‍ഡ് 2021 ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ മുന്‍നിരയിലുള്ള ബ്രോഡ് കാസ്റ്റിംഗ് കമ്പനി ആണ് പ്രശോബ് കൈലാസ് പ്രൊഡക്ഷന്‍ ഹൌസ്. ഇന്ന് മുതല്‍ ഈ വെബ്സൈറ്റ് സൗകര്യം ലഭ്യമായി തുടങ്ങും

shortlink

Related Articles

Post Your Comments


Back to top button