InterviewsLatest NewsNEWS

‘പരിഹസിച്ചു, അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി’: വിജയ് സേതുപതിക്കെതിരെ പരാതിയുമായി നടന്‍ മഹാഗാന്ധി

ചെന്നൈ: നവംബര്‍ 2 ന് ബെംഗളൂരു ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തോടനുബന്ധിച്ച് നടന്‍ വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി. തമിഴ് നടന്‍ മഹാഗാന്ധിയുടെ പരാതിയില്‍
ആണ് വിജയ് സേതുപതിക്കെതിരെ കോടതി സമന്‍സ് അയച്ചത്. 2022 ജനുവരി 2 ന് വാദം കേള്‍ക്കുന്നതിനായാണ് കോടതി വിജയ് സേതുപതിക്ക് സമന്‍സ് അയച്ചത്.

വിമാനത്താവളത്തില്‍ വെച്ച് സേതുപതി തനിക്കെതിരെ പരിഹസിക്കുന്നതും അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് മഹാഗാന്ധിയുടെ പരാതിയില്‍ പറയുന്നത്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിയെ താന്‍ അഭിനന്ദിക്കാനാണ് ചെന്നതെന്ന് മാഹാഗാന്ധി പറയുന്നു.

മാഹാഗാന്ധിയുടെ വാക്കുകൾ :

‘വിമാനത്താവളത്തില്‍ വെച്ച് സേതുപതി എനിക്കെതിരെ പരിഹസിക്കുന്നതും അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തി. വിജയ് സേതുപതിയെ അനുഗമിച്ച പാസ്റ്റര്‍ ജോണ്‍സണ്‍ എന്നെ ശാരീരികമായി മര്‍ദ്ദിച്ചു.

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് വിജയ് സേതുപതിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഭിനന്ദിച്ച എന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് താരം നടത്തിയത്. വിമാനത്താവളത്തിലെ ബഹളവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ സേതുപതി പറഞ്ഞത് ഞാൻ ഒരു മദ്യപാനിയാണെന്നും അദ്ദേഹത്തെ ആക്രമിച്ചുവെന്നുമാണ്. ഇതിലൂടെ പൊതുമധ്യത്തില്‍ എന്നെ ഇകഴ്ത്താനാണ് അദ്ദേഹം ശ്രമിച്ചത് ‘- മഹാഗാന്ധി പറഞ്ഞു.

കുറ്റാരോപിതരായ വിജയ് സേതുപതി, ജോണ്‍സണ്‍ എന്നിവരെ സെക്ഷന്‍ 294 (ബി) (പൊതു സ്ഥലത്തോ സമീപത്തോ അശ്ലീല വാക്കുകള്‍ പറയല്‍), 323 (സ്വമേധയാ വേദനിപ്പിക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 506 (ഐ) എന്നീ വകുപ്പുകള്‍ പ്രകാരം വിചാരണ ചെയ്യാന്‍ പരാതിയില്‍ അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button