GeneralLatest NewsNEWS

നടി ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ മാനഷ്ടക്കേസ്: 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും

മുബൈ: തങ്ങള്‍ക്കെതിരേ ഉന്നയിച്ച പരാതിയും ആരോപണങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രക്കെതിരെ ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും മാനനഷ്ടകേസ് നല്‍കി. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ മുംബൈ പൊലീസില്‍ കേസും നല്‍കിയിട്ടുണ്ട്. ഇതിനെതിരെയാണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും മാനനഷ്ടകേസ് നല്‍കിയത്.

നീലചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രക്കെതിരെ ഷെര്‍ലിന്‍ ചോപ്രയും മൊഴി നല്‍കിയിട്ടുണ്ട്. രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ ജീവനക്കാരനും ‘ഹോട്ട്‌ഷോട്ട്‌സ്’ എന്ന ആപ്പിന് വേണ്ടി അഭിനയിക്കാന്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു ഷെര്‍ലിന്റെ മൊഴി. രാജ് കുന്ദ്ര തന്നെ നിര്‍ബന്ധിച്ച്‌ അശ്ശീല ചിത്രങ്ങള്‍ക്ക് പോസ് ചെയ്യിപ്പിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായുമാണ് നടി ആരോപിച്ചിട്ടുണ്ട്. ജുഹു പൊലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ 14നാണ് ഇത് സംബന്ധിച്ച്‌ ഷെര്‍ലിന്‍ ചോപ്ര കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷെര്‍ലിന്‍ തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച്‌ വെളിപ്പെടുത്തിയിരുന്നു.

നീലചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്രയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ കുന്ദ്ര അറസ്റ്റിലായിരുന്നു. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button