കൊച്ചി : മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനമെടുക്കണമെന്ന ആവശ്യവുമായി നാനാതുറയിലുള്ള ആളികൾ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ #DecommisionMullaperiyarDam, #SaveKerala എന്നീ ഹാഷ്ടാഗിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദനും. സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. നടൻ പൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു
‘മുഴുവൻ രാജ്യത്തോടും, ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു’- ഉണ്ണി മുകുന്ദൻ കുറിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടു പോകണമെന്നും അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
Post Your Comments