GeneralLatest NewsNEWS

‘അണ്ണാത്തെ’യ്ക്ക് വേണ്ടി ‘ഡോക്ടര്‍’ തിയറ്ററുകളില്‍ നിന്ന് പിൻ‌വലിക്കുന്നു, കേരളത്തിലെ തിയറ്ററുകള്‍ക്ക് തിരിച്ചടി

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ ദീപാവലി ചിത്രമായ ‘അണ്ണാത്തെ’യ്ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. നാലിന് റിലീസ് ചെയ്യുന്ന അണ്ണാത്തയ്ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്‌ച്ചേഴ്‌സ് എടുത്തിരിക്കുന്നത്. നവംബര്‍ മൂന്നു വരെയെ ‘ഡോക്ടര്‍’ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ.

ദീപാവലി ദിനത്തില്‍ വൈകിട്ട് 6.30ന് ‘ഡോക്ടര്‍’ സണ്‍ ടിവിയിലൂടെ റിലീസ് ചെയ്യും എന്നുള്ള പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സണ്‍ ടിവിയില്‍ സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്‍ക്ക് കുറവുണ്ടാവും.
കൊറോണ മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ സിനിമയാണ് ‘ഡോക്ടര്‍’. കേരളത്തിലെ തിയറ്ററുകള്‍ തുറന്ന ആദ്യം റിലീസ് ചെയ്യ്തതും ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button