GeneralLatest NewsNEWS

‘വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല’: മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് പൂജ ബത്ര

ഹംഗറി : വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ കണ്ടു മുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് പൂജ ബത്ര. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കു വച്ചാണ് പൂജ ബത്ര തന്റെ സന്തോഷം അറിയിച്ചത്. ഹംഗറിയില്‍ നിന്നുള്ള ആ ഫോട്ടോ ആണ് ഇപ്പോൾ വൈറൽ.

മുമ്പ് മലയാളത്തില്‍ മമ്മൂട്ടിയും പൂജ ബത്രയും ‘മേഘം’ എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സഹതാരമാണ് മമ്മൂട്ടിയെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു മാറ്റവുമില്ലെന്നുമാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പൂജ ബത്ര പറയുന്നത്. ഹാഷ്ടാഗായി മേഘം എന്ന് നല്‍കിയിട്ടുമുണ്ട്.

‘യാത്ര’ എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന് ശേഷം സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്‍റ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഹംഗറിയിലാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ ഉള്ളത്. മമ്മൂട്ടിയുടെ ഇന്‍ട്രോ ഉള്‍പ്പടെ ഇവിടെ ചിത്രീകരിക്കും. ഒരാഴ്ചയോളം നീളുന്ന ഷെഡ്യൂള്‍ ആണിത്. അഖില്‍ അക്കിനേനി ഹീറോ ആഖുന്ന ചിത്രത്തില്‍ തുല്യ പ്രധാനമായ വേഷമാണ് മമ്മൂട്ടിക്ക്.

 

shortlink

Related Articles

Post Your Comments


Back to top button