CinemaGeneralLatest NewsMollywoodNEWS

‘ലൈറ്റ് ആയിട്ട് വിഷം കലർത്തി ചെയ്ത ഒരു കേക്ക് എടുക്കട്ടെ’: ടൊവിനോയോട് അഹാന കൃഷ്ണയുടെ ചോദ്യം

ടൊവിനൊ തോമസും ബേസിൽ ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ‘മിന്നൽ മുരളി’. ചിത്രത്തിന്റെ ട്രെയിലര്‍ രണ്ട് ദിവസം മുന്‍പ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ഇതിനോടകം 80 ലക്ഷത്തിലധികം പേര്‍ കണ്ട ട്രെയിലര്‍ യുട്യൂബ് ട്രെന്റിങ്ങില്‍ ഇപ്പോഴും ഒന്നാമതാണുള്ളത്. ഇതിനിടെയായിരുന്നു നടി അഹാന കൃഷ്ണ തന്റെ ആദ്യസംവിധാന സംരംഭമായ മ്യൂസിക് ആല്‍ബം ‘തോന്നല്‍’ റിലീസ് ചെയ്തത്. ഇതും ഇപ്പോൾ ട്രെന്റിങ്ങില്‍ ആണ്.

യുട്യൂബ് ട്രെന്റിങ്ങില്‍ രണ്ടാമതുള്ളത് അഹാനയുടെ ‘തോന്നൽ’ ആണ്. ഒന്നാമത് ‘മിന്നൽ മുരളിയും’. ഷെഫിന്റെ വേഷത്തില്‍ അഹാന തന്നെയാണ് തന്റെ ആൽബത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും. ടൊവിനോ ചിത്രത്തിന്റെ ട്രെയിലറും തന്റെ മ്യൂസിക് ആല്‍ബവും യുട്യൂബ് ട്രെന്റിങ്ങില്‍ ഒരുമിച്ച് വന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ അഹാന. തന്റെ ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലാണ് അഹാന തന്റെ സന്തോഷം പ്രകടമാക്കുന്നത്.

‘മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മമെടുത്തിരിക്കുന്നു. ഇരുവരും സന്തോഷത്തോടെ യുട്യൂബില്‍ ട്രെന്റിങ്ങിലാണ്. ജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു’, അഹാന കുറിച്ചു. ‘ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ’ എന്നും ടൊവിനോയെ ടാഗ് ചെയ്തുകൊണ്ട് അഹാന ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button