GeneralLatest NewsNEWS

‘ഞാന്‍ ജോജുവിനോട് ഒപ്പം, സമരം നടത്താന്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്’: സംവിധായകന്‍ ഒമര്‍ ലുലു

കൊച്ചി: നടന്‍ ജോജു‍ ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. ഈ വിഷയത്തിൽ താന്‍ ജോജുവിനൊപ്പമാണ് എന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ പറഞ്ഞു.

‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്. ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുന്‍പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?’- ഒമര്‍ ലുലു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button