GeneralLatest NewsNEWS

‘തെരുവു ഗുണ്ടാ’ പ്രയോഗം : കെപിസിസി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ജോജു ജോർജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിൽ ഉള്ള ശക്തമായ പ്രതിഷേധം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ രേഖപ്പെടുത്തി .

‘കോൺഗ്രസ് പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി ഒരു സമരവുമായി മുമ്പോട്ട് പോകുമ്പോൾ നടൻ ജോജു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് തന്റെ വാഹനത്തിനരികെ കിടക്കുന്ന ഒരു രോഗിയുടെ അവസ്ഥയാണ്. ഇത്തരം ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിനൊരു വൈകാരികതയുടെ തലമുണ്ട്. അയാളൊരു കലാകാരനാണ്. അതിന്റെ എല്ലാ തലങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിലും അദ്ദേഹത്തിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. അത് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ജോജുവിനോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്’- ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

അതേസമയം നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കി. ഇതോടെ ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

 

shortlink

Related Articles

Post Your Comments


Back to top button