GeneralLatest NewsNEWS

‘മരക്കാർ ഉൾപ്പെടെ ആശിര്‍വാദ് സിനിമാസിന്റെ അഞ്ച് ചിത്രങ്ങളും ഒടിടി റിലീസിലേക്ക്’: ആന്റണി പെരുമ്പാവൂര്‍

കൊച്ചി : മരക്കാറിന് പിന്നാലെ അടുത്തതായി റിലീസ് ചെയ്യുന്ന ആശിര്‍വാദ് സിനിമാസിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം തുടങ്ങി അഞ്ച് ചിത്രങ്ങളും ഒടിടി തന്നെയെന്ന് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനക്കെതിരെയായിരുന്നു ആന്റണി തുറന്നു പറച്ചിൽ.

മരക്കാര്‍ സിനിമ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു തങ്ങളുടെ എല്ലാവരുടെയും ആഗ്രഹമെന്നും എന്നാല്‍ തീയേറ്ററില്‍ റിലീസ് നടക്കാത്തതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആന്റണിയുടെ വാക്കുകൾ :

‘ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടേണ്ട. നഷ്ടം വന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്.

ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കു പോലും തിയേറ്റര്‍ ഉടമകള്‍ തയാറായില്ല. തന്നെയുമല്ല മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടക്കം എല്ലാവരുടെയും നിര്‍ദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തു വിട്ടിരുന്നു. തീയേറ്ററുകള്‍ തുറക്കുമ്പോള്‍ അവര്‍ വേറെ പടങ്ങള്‍ ചാര്‍ട്ട് ചെയ്ത് കളിക്കുന്നു. മരക്കാര്‍ റിലീസ് ചെയ്യുന്നത് എന്നാണെന്ന് തിയേറ്ററുടമകള്‍ ചോദിച്ചിട്ട് പോലുമില്ല’- ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button