Latest NewsNEWSVideos

ബാലാമണിയെ ഓർമ്മിപ്പിച്ച് ഡാൻസ് കവറുമായി നവ്യ നായർ

കൊച്ചി : നീണ്ട ഇടവേളകള്‍ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് മലയാളികളും പ്രിയ താരം നവ്യാ നായർ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമ്മിക്കുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചു വരവിനൊരുങ്ങുന്നത്.

എന്നാലിപ്പോൾ മനസും ശരീരവും കൃഷ്ണന് സമര്‍പ്പിച്ചു കൊണ്ട് നൃത്തമാടുന്ന നവ്യാ നായരുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗുരുവായ മനു മാസ്റ്റര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടാണ് ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം ‘ എന്ന പാട്ടിന്റെ ഈണത്തിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ നവ്യ പങ്കുവച്ചിരിക്കുന്നത്.

നവ്യയുടെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ‍ഴയ ബാലാമണിയെ ഓര്‍മ വരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായര്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.

shortlink

Related Articles

Post Your Comments


Back to top button