GeneralLatest NewsNEWS

നിലപാടുകളിൽ മാറ്റമില്ല, കരണ്‍ ജോഹറിനെ മനഃപൂര്‍വ്വം അവഗണിക്കുന്ന വീഡിയോ പങ്കുവെച്ച് കങ്കണ

മുംബൈ : സിനിമയിലും രാഷ്ട്രീയത്തിലും അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ട്ടിക്കുന്ന ബോളിവുഡ് താരമാണ് കങ്കണ. ഇപ്പോഴിതാ, 2007ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്ന കരണ്‍ ജോഹറിനെ മനഃപൂര്‍വ്വം താന്‍ അവഗണിക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ മനോഭാവം എന്നും ഇതേ പോലെ തന്നെയായിരുന്നു’ എന്ന കുറിപ്പോടെ നടി ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പഴയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

https://youtu.be/pjCdmXSu2cE

 

മൂന്ന് വര്‍ഷമായി താന്‍ നേടിക്കൊണ്ടിരുന്ന അവാര്‍ഡാണിതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് കരണ്‍ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ച കങ്കണയെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും പ്രതികരിക്കാതെ നടി സ്റ്റേജില്‍ നിന്നിറങ്ങിപ്പോയി. ഞാന്‍ ഇവിടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടും കങ്കണ പ്രതികരിക്കാതിരുന്നപ്പോള്‍ കരണ്‍ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയായിരുന്നു.

നാഷണല്‍ ടെലിവിഷനില്‍ കോഫി വിത്ത് കരണ്‍ ഷോയിലെത്തി കരണ്‍ ജോഹറിനെ നെപ്പോട്ടിസത്തിന്റെ നേതാവെന്നും, മൂവീ മാഫിയ എന്നൊക്കെ നടി വിളിച്ചരുന്നു.

shortlink

Related Articles

Post Your Comments


Back to top button