GeneralLatest NewsNEWS

‘മിനിമം സംസ്‌കാരം വേണ്ടെ സംസാരിക്കുമ്പോള്‍’: തിയേറ്റർ ഉടമകൾക്കെതിരെ പ്രിയദര്‍ശന്‍

കൊച്ചി : മരക്കാർ സിനിമയുടെ റിലീസിനെ കുറിച്ചുള്ള അനശ്ചിതത്വമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാമേഖലയിൽ സംസാരവിഷയം. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിൽ ഒടിടി റിലീസിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്റെ വാക്കുകള്‍:

‘ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹന്‍ലാല്‍. എന്നാല്‍ ഇത് നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്.

റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്. രണ്ടുമൂന്ന് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കൊവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടു വരാന്‍ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാര്‍ അത് തീയേറ്ററുകാര്‍ക്ക് ഗുണം ചെയ്‌തേനെ.

പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. തീയേറ്ററുകാര്‍ക്ക് സംസ്‌കാരമില്ല മോഹന്‍ലാല്‍ നടനല്ല ബിസിനസ്സുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ്. എല്ലാവരുമല്ല ചിലര്‍. മിനിമം സംസ്‌കാരം വേണ്ടെ സംസാരിക്കുമ്പോള്‍’.

shortlink

Related Articles

Post Your Comments


Back to top button