GeneralLatest NewsNEWS

ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാൻ ‘കുറുപ്പ്’

കൊച്ചി : ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’. നവംബര്‍ 10 ന് രാത്രി 8 നും 8:30 നും ഇടയില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുമെന്ന് നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സൽമാൻ അറിയിച്ചു. ഈ മാസം 12 ന് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കെയാണ് 10ാം തിയതി ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്നത്.

‘ഇത്തരം ഒരു മഹത്തായ കാഴ്ച സാധ്യമാക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഓവര്‍സീസ് ടീമിന്റെ തലവനായ ഷംനാദ് സിയാദിനും നന്ദി’- എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. 35 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.

shortlink

Related Articles

Post Your Comments


Back to top button