GeneralLatest NewsNEWS

ലിജോ പെല്ലിശേരി – ‘മമ്മൂട്ടി കമ്പനി’ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രീകരണം തുടങ്ങി

കൊച്ചി : മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും, ലിജോ പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേർന്ന് നിർമ്മിക്കുന്ന ലിജോ പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ പളനിയില്‍ ചിത്രീകരണം തുടങ്ങി. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. നാല്‍പ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേളാങ്കണ്ണിയിലാണ് ആദ്യ ദിവസത്തെ ചിത്രീകരണം. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

മലയാളത്തിന്റെ നവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുന്നുവെന്ന പ്രതീക്ഷയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമക്കുള്ളത്. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമ തമിഴിലും മലയാളത്തിലും ആകും പുറത്തിറങ്ങുക. സിനിമ പ്രധാനമായും ചിത്രീകരിക്കുന്നത് പഴനിയിലാണ്. നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ കഥകളെ ആധാരമാക്കിയുള്ള ആന്തോളജിയിലെ ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ശ്രീലങ്കയിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button