HollywoodLatest NewsNEWS

മാര്‍വെല്‍സ് ‘എറ്റേണല്‍സി’ൽ സ്വവര്‍ഗാനുരാഗം : വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗം കാണിക്കുന്നു എന്നാരോപിച്ച് മാര്‍വെല്‍സിന്റെ സൂപ്പര്‍ഹീറോ ചിത്രം ‘എറ്റേണല്‍’സിന് പ്രദര്‍ശനാനുമതി നിഷേധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെയെല്ലാം സിനിമാ വെബ്‌സൈറ്റുകളില്‍ നിന്നും എറ്റേണല്‍സിനെ കുറിച്ചുള്ള എല്ലാ വാര്‍ത്തകളും ഒഴിവാക്കിയിട്ടുണ്ട് എന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യു.എ.ഇയുടെ സിനിമാ വെബ്‌സൈറ്റുകളില്‍ ഇപ്പോഴും ‘കംമിംഗ് സൂണ്‍’ കാറ്റഗറിയില്‍ എറ്റേണല്‍സ് ഉണ്ട്.

ചിത്രത്തിലെ ലൈംഗിക ദൃശ്യങ്ങള്‍ പലതും സെന്‍സര്‍ ചെയ്തിട്ടാണ് സാധാരണയായി ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ് ഭരണകൂടത്തിന്റെ ഈ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗേ സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തി ആദ്യമായാണ് മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രം എടുത്തിരിക്കുന്നത്. നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്‌റീ ഹെന്റി എന്നിവരാണ് എറ്റെര്‍ണല്‍സിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷോലേ സാഹോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗെമ്മ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കുമൈനല്‍ നാന്‍ജീനി, ഹരീഷ് പട്ടേല്‍, ലിയ മക്ഹ്വാ, ആഞ്ജലീന ജൂലി എന്നിവരാണ് പ്രധാന കളാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 11നാണ് ചിത്രം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നത്.

shortlink

Post Your Comments


Back to top button