Latest NewsNEWSVideos

‘സൂര്യവംശി’യിലൂടെ പുനരവതരിപ്പിച്ച് കത്രീന- അക്ഷയ് ജോഡിയുടെ ‘ടിപ് ടിപ് ബര്‍സാ പാനി’

മുംബൈ : എന്നും ആരാധക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ് 1994 ല്‍ റിലീസായ മൊഹ്റ എന്ന ബോളിവുഡ് ചിത്രത്തിലെ ​ഐക്കോണിക് ഗാനം ‘ടിപ് ടിപ് ബര്‍സാ പാനി’. അക്ഷയ് കുമാറും രവീണ ടണ്ടനും അഭിനയിച്ച ആ ഗാനരംഗം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഒളി മങ്ങാതെ നിൽക്കുന്നുണ്ട് .

അത്കൊണ്ട് തന്നെ ആ ജനപ്രിയ ഗാനം പുനഃസൃഷ്ടിക്കുകയാണ് ‘സൂര്യവംശി’യുടെ നിർമ്മാതാക്കൾ അവരുടെ സിനിമയ്‌ക്കായി. പക്ഷെ ഇത്തവണ സ്ക്രീനില്‍ അക്ഷയ് കുമാറിനൊപ്പം എത്തുന്നത് കത്രീന കൈഫ് ആണ്. പാട്ടിന്റെ ടീസര്‍ പങ്കുവച്ച് കൊണ്ട് കത്രീന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ആരാധകര്‍ കാത്തിരുന്ന ആ ഹോട്ട് നമ്പര്‍ കത്രീനയിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘മഴയില്‍ നൃത്തം ചെയ്യുന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല, ടിപ് ടിപ് ബര്‍സാ പാനി’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കത്രീന പാട്ട് കൊടുത്തിരിക്കുന്നത്.

https://youtu.be/bJGsitUGDqM

പുതിയ പാട്ടില്‍ അല്‍പ്പം ബീറ്റ്‌സും ഫാസ്റ്റ്ട്രാക്കും കൊടുത്ത് കൂടുതല്‍ മികച്ചതാക്കിയിട്ടുണ്ട്.​ രവീണയും അക്ഷയ് കുമാറും വെള്ളിത്തിരയില്‍ സൃഷ്ടിച്ച കെമിസ്ട്രിയെക്കാൾ ഒരു പടി മുന്നിലാണ് കത്രീന-അക്ഷയ് ഹോട്ട് സിസിലിംഗ് കെമിസ്ട്രി. കത്രീനയുടെ ഹോട്ട് ലുക്കും മഴയുടെ ബാക്ക്ഗ്രൗണ്ടിലുള്ള പാട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button